പത്തനംതിട്ട: തുരുത്തിക്കാട് ബി.എ.എം കോളജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജിൻെറ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയെ തെരഞ്ഞെടുത്തു. ഗ്രാമീണ മേഖലയുടെ വിദ്യാഭ്യാസ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന അവാർഡാണിത്. 1957ൽ പ്രവർത്തനം ആരംഭിച്ച വായനശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലവേദി, യുവജനവേദി തൊഴിൽ പരിശീലങ്ങൾ, നിർധനരായ ആളുകളെ സഹായിക്കുന്ന പദ്ധതികൾ, സ്കോളർഷിപ് വിതരണം എന്നിവ നടത്തുന്നുണ്ട്. ഏഴിന് കോളജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാർത്തസമ്മേളനത്തിൽ പുരസ്കാര സമിതി സെക്രട്ടറി ഡോ. ജോസ് പാറക്കടവിൽ, കൺവീനർ ഡോ. അനീഷ് കുമാർ, ഡോ. അലക്സ് മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.