പത്തനംതിട്ട: മുസല്യാർ എൻജിനീയറിങ് കോളജും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായി ചേർന്ന് 'പ്രതീക്ഷ 2022' പേരിൽ ചൊവ്വാഴ്ച വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടി നടത്തും. രാവിലെ 10ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.ഐ. ഷരീഫ് മുഹമ്മദ് അധ്യക്ഷതവഹിക്കും. വിദ്യാർഥികൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം, പരീക്ഷയെ ഭയരഹിതമായി എങ്ങനെ സമീപിക്കാം എന്ന വിഷയത്തിൽ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. എക്സൈസ് വകുപ്പ് നടത്തുന്ന കൗമാരത്തെ നശിപ്പിക്കുന്ന ലഹരിവിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം, ഗതാഗത നിയമപരിപാലനം വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം, ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണരീതി വിഷയത്തിൽ പ്രസംഗ മത്സരം എന്നിവയും നടത്തും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എ. എസ്. അബ്ദുൽ റഷീദ്, കൺവീനർ പ്രഫ. സി. വിനോദ്, പ്രഫ. എൽ. ലിജേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.