പത്തനംതിട്ട: യുക്രെയ്നിലെ യുദ്ധമേഖലയിൽ കുടുങ്ങിയ പത്തനംതിട്ട ചുരുളിക്കോട് സ്വദേശി മുഹമ്മദ് അൻസിൽ, പത്തനംതിട്ട മുസ്ലിയാർ കോളജ് ജങ്ഷന് സമീപമുള്ള അഭിജിത് എന്നീ വിദ്യാർഥികളുടെ വീടുകൾ വെള്ളിയാഴ്ച കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഡി. ബാബുലാലിൻെറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. കുട്ടികൾ യുദ്ധസ്ഥലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാതാപിതാക്കൾ ഡെപ്യൂട്ടി തഹസിൽദാറോട് പറഞ്ഞു. കുട്ടികളെ എത്രയുംവേഗം നാട്ടിൽ എത്തിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കലക്ടറുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. താലൂക്ക് ഓഫിസ് ജീവനക്കാരായ കെ. മനോജ്കുമാർ, വി.കെ. ശ്രീജിത്, അജയകുമാർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.