പന്തളം: യുക്രെയ്നിൽ അകപ്പെട്ട ഇരട്ട കുട്ടികളായ ദേവദത്ത് പിള്ള, ദേവനാഥ് പിള്ള എന്നിവരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആന്‍റോ ആന്‍റണി എം.പി കുട്ടികളുടെ വീട്ടിലെത്തി അറിയിച്ചു. പെരുമ്പുളിക്കൽ അമരാവധി വീട്ടിലെത്തി എം.പി ഇവരുടെ രക്ഷാകർത്താക്കളുമായി സംസാരിച്ചു. യുക്രെയ്നിലെ വിനിസ്യയിൽ നിന്ന് തിരിച്ചു നാട്ടിൽ എത്തുന്നതുവരെയും എം.പിയുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് രക്ഷാകർത്താക്കൾക്ക് ഉറപ്പുനൽകി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ, രഘു പെരുമ്പുളിക്കൽ, കിരൺ കുരമ്പാല, മോഹനൻപിള്ള, കരൂർ കൃഷ്ണൻ നായർ, മഹേഷ്, അബിൻ ശിവദാസ്, അമ്പരീക്ഷ് എന്നിവർ എം.പിയോടൊപ്പം വീട്ടിലെത്തിയിരുന്നു. ഫോട്ടോ: ആന്‍റോ ആൻറണി എം.പി കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.