പുനലൂർ മൂവാറ്റുപുഴ പാത നിർമാണം: ഗതാഗത കുരുക്കൊഴിയാതെ കോന്നി

കോന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണ പ്രവർത്തനത്തെ തുടർന്ന് കോന്നിയിൽ ഗതാഗതക്കുരുക്ക് മുറുകിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. കോന്നി വി-കോട്ടയം മുതൽ റിപ്പബ്ലിക്കൻ സ്കൂളിന് സമീപത്ത് വരെയാണ് ഗതാഗതക്കുരുക്ക്. കോന്നി മരൂർ പാലം വീതികൂട്ടി നിർമിക്കുന്നതുമായി ബന്ധപ്പെട്ടും കലഞ്ഞൂർ വരെയുള്ള ഭാഗത്ത് കലുങ്ക് നിർമാണങ്ങൾ നടക്കുന്നതിനാലും വലിയ ഗതാഗതക്കുരുക്കാണ് കോന്നിയിൽ രാവിലെ മുതൽ അനുഭവപ്പെടുന്നത്. എന്നാൽ, നഗരം ഗതാഗതക്കുരുക്കിൽ അമർന്നിട്ടും വാഹനങ്ങൾ വഴി തിരിച്ച് വിടാൻ പൊലീസോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പലപ്പോഴും നാട്ടുകാർ രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്. മണിക്കൂറുകൾ നീളുന്ന ഗതാഗത ക്കുരുക്കിൽ ആംബുലൻസും ഫയർ ഫോഴ്‌സും വരെ അകപ്പെടാറുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്​തമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.