മലയാളി വിദ്യാർഥികളുടെ സംഘം ട്രെയിൻമാർഗം ബുഡാപെസ്റ്റിൽ

പന്തളം: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന്​ പാലായനം ചെയ്ത മലയാളി വിദ്യാർഥികൾ അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രിയോടെ സാഫ്രോഷ്യയിൽനിന്ന് ട്രെയിൻ മാർഗം ഹങ്കറിയിലെ ബുഡാപെസ്റ്റിൽ എത്തി. 12 മണിക്കൂറിലധികം വൈകിയാണ് ഹങ്കറിയുടെ അതിർത്തിയിൽ എത്തിയത്. ഇന്ത്യൻ സമയം രാത്രി ഒന്നോടെ അവിടെയെത്തി. ട്രെയിനിന്​ പലേടത്തും സിഗ്നൽ കിട്ടാതെപോയത് യാത്ര വൈകാൻ കാരണമായെന്ന്​ തുമ്പമൺ സ്വദേശി റെയ്ചൽ പറഞ്ഞു. അവിടെനിന്ന്​ ബുഡാപെസ്റ്റിന്​ പോകാൻ ടിക്കറ്റെടുക്കാനുള്ള തിരക്കിലാണ് അവരെന്നും വിദ്യാർഥികൾ പറഞ്ഞു. കരുതിവെച്ച ഭക്ഷണം തീർന്നതോടെ വിശന്നും യാത്രചെയ്തും തളർന്നിട്ടുണ്ട്​. യുക്രെയ്​ൻ വിട്ടു എന്നതാണ് ആകെയുള്ള ആശ്വാസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.