പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്ലാന്‍റ്: പ്രതിഷേധവുമായി നാട്ടുകാർ

റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്‍റ് ഇടമണ്‍ പത്തേക്കറിലെ ജനവാസ കേന്ദ്രത്തില്‍ തുടങ്ങാന്‍ നീക്കമെന്ന് ആരോപണം. പ്ലാന്‍റ് സ്ഥാപിക്കുന്നത് എതിര്‍ക്കുമെന്നറിയിച്ച്​ നാട്ടുകാരും രംഗത്തെത്തി. പഞ്ചായത്തിലെ മറ്റു രണ്ടിടങ്ങളില്‍ സ്ഥാപിക്കാനുള്ള ശ്രമം ജനങ്ങളുടെ എതിര്‍പ്പുമൂലം നടക്കാതായതോടെയാണ് പത്തേക്കറിലെ ജനവാസ കേന്ദ്രത്തില്‍ ആരംഭിക്കാന്‍ നീക്കംതുടങ്ങിയത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ഇവിടം നാറാണംമൂഴി പഞ്ചായത്തി‍ൻെറ അതിര്‍ത്തിപ്രദേശം കൂടിയാണ്. റോഡിനിരുവശത്തുമായി രണ്ട്​ പഞ്ചായത്തിലെയും നിരവധി ആളുകള്‍ താമസിക്കുന്ന സ്ഥലമാണിത്. വലിയ കുന്നിനു മുകളിലായിട്ടാണ് പ്ലാന്‍റിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്ന പദ്ധതിയാണിത്. കൃത്യമായി സംസ്കരിക്കാനായില്ലെങ്കില്‍ മാലിന്യം കുന്നുകൂടുന്ന സാഹചര്യം ഉണ്ടാവും. കുന്നിനു മുകളിലായതിനാല്‍ മഴപെയ്താല്‍ മാലിന്യം ഒലിച്ച് താഴെയുള്ള വീടുകളിലും ജലസ്രോതസ്സുകളിലും എത്താന്‍ സാധ്യതയേറെയാണെന്നും നാട്ടുകാർ പറയുന്നു. ഈ മലയുടെ അടിവാരത്തായിട്ടാണ് ഓരാപൊയ്ക തോടും പൊട്ടനരുവി തോടും ഉത്ഭവിക്കുന്നത്. വേനല്‍ക്കാലത്ത് നിരവധിയാളുകള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഉപയോഗിക്കുന്നത് ഈ തോട്ടിലെ വെള്ളമാണ്. ഇത് വലിയതോടുമായി ചേര്‍ന്ന് പമ്പ നദിയിലാണ് എത്തിച്ചേരുന്നത്. Ptl _2 waist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.