വാറ്റുചാരായം വിറ്റുകൊണ്ടിരുന്നയാള്‍ പൊലീസിനെക്കണ്ട് കടന്നുകളഞ്ഞു

വടശ്ശേരിക്കര: . ചാരായം കസ്റ്റഡിയില്‍ എടുത്തു. മൂഴിയാര്‍ ആങ്ങമൂഴി കൊച്ചാണ്ടി പുത്തന്‍വീട്ടില്‍ സുരാജാണ്​ (35) ചാരായം വിറ്റുകൊണ്ടിരിക്കെ പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതി‍ൻെറ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വീട്ടുമുറ്റത്ത് കിഴക്കുഭാഗത്തായി ഒരു ലിറ്റര്‍ കൊള്ളുന്ന അഞ്ച് പ്ലാസ്റ്റിക് കുപ്പികളില്‍ നാലര ലിറ്റര്‍ ചാരായവും കുപ്പിഗ്ലാസുമായി നിന്നായിരുന്നു വില്‍പന. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. ഗോപകുമാറും സംഘവും എത്തിയപ്പോള്‍ ചാരായം ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. എസ്.ഐമാരായ വി.എസ്. കിരണ്‍, ഷിബു ധനപാലന്‍, സി.പി.ഒമാരായ പി.കെ. ലാല്‍, മോഹനന്‍ പിള്ള എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.