റാന്നി: ഓൺലൈൻ പഠനകാലത്തിനുശേഷം വിദ്യാലയത്തിൽ നടക്കുന്ന ദേശീയ ശാസ്ത്ര ദിനാചരണം ആഘോഷമാക്കി പഴവങ്ങാടി ഗവ. യു.പി സ്കൂൾ. മുഴുവൻ ക്ലാസുകളെയും പങ്കാളികളാക്കി നടത്തിയ പരിപാടി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. പ്രദർശനം ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. സൈജു സക്കറിയ കുട്ടികളുടെ കൈയെഴുത്തുമാസിക 'ലൂമിനസ് 2022' പ്രകാശനം ചെയ്തു. ഡിജിറ്റൽ ഫ്ലിപ് ബുക്ക് പ്രഥമാധ്യാപകൻ രാജ്മോഹൻ തമ്പി പ്രസിദ്ധീകരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. പ്രധമാധ്യാപകൻ രാജ് മോഹൻ തമ്പി സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് ബാബു തോമസ് നന്ദിയും പറഞ്ഞു. ഷിബി സൈമൺ, ബിന്ദു ഗോപകുമാർ, സ്മിത ഓമനക്കുട്ടൻ, മിനി പി. സദാശിവൻ, നിഷ വിജയൻ, റഷീദ ബീവി, അച്ചാമ്മ സൈമൺ എന്നിവർ ക്ലാസുതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്രരംഗം കോഓഡിനേറ്റർ എഫ്. അജിനി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ശാസ്ത്ര പ്രദർശനം, ഫോട്ടോ പ്രദർശനം, ശാസ്ത്ര കളിപ്പാട്ട പ്രദർശനം, ഓൺലൈൻ പഠനകാലത്തെ പഠനോപകരണ പ്രദർശനം, കൈയെഴുത്തുമാസിക ലൂമിനസ് 2022 പ്രകാശനം, ഡിജിറ്റൽ ഫ്ലിപ് ബുക്ക് പ്രസിദ്ധീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. Ptl rni_1 school പഴവങ്ങാടി ഗവ. യു.പി സ്കൂളിൽ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രദർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.