വിഷുവിന് വിഷരഹിത പച്ചക്കറി; കെ.എസ്.കെ.ടി.യു കുളങ്ങരവാലിയിൽ കൃഷി ആരംഭിച്ചു

ചിറ്റാർ: വിഷുവിന്​ വിളവെടുപ്പ് നടത്തുംവിധം സംയോജിത പച്ചക്കറികൃഷി കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ വയ്യാറ്റുപുഴ കുളങ്ങരവാലിയിൽ ആരംഭിച്ചു. സി.പി.എം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ് ഉദ്​ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ല ട്രഷറർ എം.എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി രജി തോപ്പിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ. കമലാസനൻ, ആർ. സജികുമാർ, രാഹുൽരാജ്, വാർഡ് മെംബർ അമ്പിളി ഷാജി, സി.ഡി.എസ് ചെയർപേഴ്സൻ മിനി അശോകൻ, എം.പി. രാജപ്പൻ, സൈമൺ മൺപിലാവ്, പി.എൽ. രാജൻ, ശിവദാസ്, അജിത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.