കോൺഗ്രസ് കമ്മിറ്റി നേതൃയോഗം

പത്തനംതിട്ട: 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രാവാക്യമുയർത്തി കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ഏഴിന്​ നടത്തുന്ന പത്തനംതിട്ട കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ രാജീവ് ഭവനിൽ കൂടിയ പത്തനംതിട്ട ബ്ലോക്ക് തീരുമാനിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും. ബ്ലോക്ക് പ്രസിഡൻറ് അബ്ദുൽകലാം ആസാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി. മോഹൻരാജ്, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാർ, അനിൽ തോമസ്, സിന്ധു അനിൽ, കെ.ജി. അനിത, ജോൺസൺ വിളവിനാൽ, സുനിൽ എസ്. ലാൽ, കെ. ജാസിംകുട്ടി എന്നിവർ സംസാരിച്ചു. Photo i. പത്തനംതിട്ട ബ്ലോക്ക് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.