സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: ബസ് പെര്‍മിറ്റും ജീവനക്കാരുടെ ലൈസന്‍സും റദ്ദുചെയ്യണം -ബാലാവകാശ കമീഷന്‍

പത്തനംതിട്ട: സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസി‍ൻെറ പെര്‍മിറ്റും റദ്ദുചെയ്യണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവായി. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമീഷന്‍ അംഗം റെനി ആന്‍റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞുകിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമീഷന്‍ ഗൗരവമായാണ് കാണുന്നത്. കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നു. ബസില്‍ കയറാന്‍ ഇടയായാല്‍ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു. കുട്ടികള്‍ക്ക് പരീക്ഷകള്‍ക്ക് സമയത്തിന് എത്താന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികളുന്നയിച്ച് ഇടുക്കിയിലെ ടോം ജോസഫ് ബാലാവകാശ കമീഷന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.