മണിമലയാർ പുനരുജ്ജീവന പദ്ധതിക്ക്​ കോട്ടാങ്ങലിൽ തുടക്കം

മല്ലപ്പള്ളി: മണിമലയാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ആദ്യത്തെ പ്രോജക്ട് കോട്ടാങ്ങൽ പഞ്ചായത്തിൽ ആരംഭിച്ചു. ഇറിഗേഷൻ വകുപ്പും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി ഏറ്റെടുത്ത പദ്ധതിക്ക്​ കുളയാംകുഴിയിൽ തുടക്കംകുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ ഉദ്​ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ജമീല ബീവി, അംഗങ്ങളായ കരുണാകരൻ, ജോളി ജോസഫ്, എസ്. അഖിൽ, കെ.പി. അഞ്ജലി, ജസീല സിറാജ്, നീന മാത്യു, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. കോശി, ജോയന്‍റ്​ ബി.ഡി.ഒ ജി. കണ്ണൻ, എ.ഇ. ജിക്കി, ഷാഫി, എബ്രഹാം, പി.എസ്. ആര്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.