പത്തനംതിട്ട: കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ കാർഷിക വിപണനകേന്ദ്രം ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്‍റ് എ.എൻ. സലീം അധ്യക്ഷത വഹിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല ആദ്യവിൽപന നിർവഹിച്ചു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ മുളപ്പിച്ച അരിയുടെയും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജാൻസി കൊടുമൺ രുചീസ് ഉൽപന്നങ്ങളുടെയും വിതരണോദ്ഘാടനവും നടന്നു. കൊടുമൺ കൃഷി ഓഫിസർ എസ്. ആദില സ്വാഗതവും സൊസൈറ്റി സെക്രട്ടറി റോയി കെ. ബെഞ്ചമിൻ നന്ദിയും പറഞ്ഞു. ഗുണമേന്മയുള്ളതും ഒട്ടും മായം ഇല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിപണനകേന്ദ്രം വഴി ലഭ്യമാണ്. കൊടുമൺ റൈസിൻെറ പൊടിയരി, ഇടിയപ്പപ്പൊടി, പുട്ടുപൊടി, തവിട്, മുളപ്പിച്ച അരി, നേന്ത്രക്കായ് ചിപ്സുകൾ, ശർക്കരവരട്ടി, ബനാന കേക്ക്, ജാം, വാഴപ്പിണ്ടി ജ്യൂസ്, വിവിധ പലഹാരങ്ങൾ എന്നിവയും ഇവിടെ ലഭിക്കും. photo. പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ അങ്കണത്തിൽ കാർഷിക വിപണനകേന്ദ്രത്തിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.