കാൽനടക്കാരിയുടെ മാല ബൈക്കിലെത്തിയ ആൾ അപഹരിച്ചു

അടൂർ: കാൽനടക്കാരിയുടെ സ്വർണമാല ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്തു കടന്നു. വെള്ളക്കുളങ്ങര കനാൻ നഗറിൽ ജെ.എ ഭവനിൽ ജോജി ആൽഫ്രഡിന്‍റെ നാലര പവന്‍റെ മാലയാണ് പൊട്ടിച്ചെടുത്തത്. ഞായറാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. പള്ളിയിൽ പോയി മടങ്ങവെ വെള്ളക്കുളങ്ങരക്ക് സമീപം ഉപറോഡിൽ മണക്കാലക്ക് വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടക്കുകയായിരുന്നു. അടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. നേര​ത്തേ നിരവധി മോഷണക്കേസുകളിലെ പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വിവരം അറിഞ്ഞപ്പോൾതന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുമ്പ്​ മാല പൊട്ടിച്ച് കടന്ന കേസിൽപെട്ടവരെ സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.