റാന്നി: നിയോജക മണ്ഡലത്തിലെ രണ്ട് ആദിവാസി കോളനിക്ക് അംബേദ്കര്‍ സെറ്റില്‍മെന്റ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒരുകോടി രൂപ വീതം അനുവദിച്ചതായി പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് കിഴക്കേക്കര കോളനി, നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനി എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന നിര്‍മിതികേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി. ഓരോ കോളനിയുടെയും സമഗ്ര വികസനമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോളനിയിലേക്കുള്ള പ്രധാന പാതകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിര്‍മാണം, പൊതുഇടങ്ങളില്‍ കമ്യൂണിറ്റി ഹാള്‍, കുടിവെള്ള പദ്ധതി, സ്വയം തൊഴിലിനുള്ള പദ്ധതികള്‍, ശുചീകരണം, മഴവെള്ള സംഭരണികള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം പത്തനംതിട്ട: ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം നടത്തുന്നതിന്റെ മുന്‍നിര പ്രദര്‍ശനം പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് ചാത്തങ്കേരി പാടശേഖരത്തില്‍ നടക്കും. മണ്ണിന്റെ സൂക്ഷ്മമൂലകങ്ങളുടെ അപര്യാപ്തത നികത്തുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.എ.യു സമ്പൂര്‍ണ മള്‍ട്ടിമിക്സ് എന്ന പോഷകമിശ്രിതം ഡ്രോണ്‍ ഉപയോഗിച്ച് ഈ പാടശേഖരത്തില്‍ പ്രയോഗിക്കും. ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയാല്‍ കൃത്യമായി എല്ലാ നെല്‍ച്ചെടിക്കും വളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും. ഇതോടൊപ്പം തൊഴില്‍ ദിനങ്ങളും സമയവും ലാഭിക്കാന്‍ കഴിയുമെന്ന് കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അറിയിച്ചു. കട്ടില്‍ വിതരണം ഏനാദിമംഗലം: ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി. പഞ്ചായത്തിലെ 83 കുടുംബത്തിനാണ് കട്ടില്‍ വിതരണം നടത്തിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. സാം വാഴോട്, ലിജാ മാത്യു, ശങ്കര്‍ മാരൂര്‍, മിനി മനോഹരന്‍, ലക്ഷ്മി ജി. നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ജെ. ലത, പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, കെ.ബി. സന്ധ്യ, അഖില എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.