കോന്നി-തണ്ണിത്തോട് റോഡിൽ അപകടം നിത്യസംഭവമാകുന്നു

കോന്നി: അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കോന്നി തണ്ണിത്തോട് റോഡിൽ അപകടങ്ങൾക്ക് കാരണമാകുന്നു. ഒരുമാസത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതൽ തണ്ണിത്തോട്മൂഴി വരെ ഭാഗത്ത് സംഭവിച്ചത്. കൊല്ലം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മരക്കുറ്റിയിൽ ഇടിച്ച് മറിഞ്ഞതാണ് അവസാനത്തെ അപകടം. ഇതിനുമുമ്പ്​ നിയന്ത്രണംവിട്ട കാർ കല്ലാറ്റിലേക്ക് മറിഞ്ഞെങ്കിലും മരത്തിൽതട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അടുത്തടുത്തായി വലിയ വളവുകൾ ഉള്ള റോഡിൽ വാഹനങ്ങൾ ഹോൺ മുഴക്കാതെ വരുന്നതും റോഡിലൂടെ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും വർധിക്കുന്നതായി നാട്ടുകാർ പറയുന്നു. കുത്തനെ കയറ്റവും ഇറക്കവും ഉള്ള റോഡിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ പരിശോധന ശക്തമാക്കണമെന്ന​ ആവശ്യം ശക്തമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.