കുരിശടിയുടെ ചില്ല് തകർത്തു

തിരുവല്ല: ഇടിഞ്ഞില്ലത്ത് സാമൂഹിക വിരുദ്ധർ . വേങ്ങൽ സെന്‍റ്​ ജോർജ് ഓർത്തഡോക്സ് പള്ളിയുടെതായി ഇടിഞ്ഞില്ലം ജങ്​ഷനിൽ സ്ഥിതി ചെയ്യുന്ന കുരിശടിക്ക് നേരേയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുരിശടിയുടെ ഇരുവശത്തെയും ചില്ലുകൾ തകർന്നിട്ടുണ്ട്. പള്ളിക്കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.