റോഡിൽ ഓയിൽ ചോർന്നു; ബൈക്ക്​ നിയന്ത്രണംവിട്ട്​ മറിഞ്ഞു

തിരുവല്ല: കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിൽ എബനേസർ പള്ളിക്ക് സമീപത്തെ കൊടും വളവിൽ വാഹനത്തിൽനിന്ന്​ ചോർന്ന​ ഓയിലിൽ കയറി നിയന്ത്രണംവിട്ട് ബൈക്ക്​ മറിഞ്ഞു. യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 ഓടെ ആയിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്ന പൊടിയാടി സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽപെട്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. ഏതാനും ദിവസം മുമ്പ്​ പെരിങ്ങോൾ, അഴിയിടത്തുചിറ എന്നിവിടങ്ങളിലെ വളവുകളിൽ സമാന അപകടം സംഭവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.