കോന്നി: നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡിൽ ആദ്യമിട്ട ടാറിങ് ഇളകിത്തുടങ്ങി. കോന്നി ടൗൺ, ആനക്കൂട്, മരങ്ങാട് മുക്ക് ഇളകൊള്ളൂർ ഭാഗങ്ങളിലാണ് ടാറിങ് ഇളകിത്തുടങ്ങിയിരിക്കുന്നത്. കൂടാതെ റോഡിൻെറ പല ഭാഗങ്ങളിലും ടാർ ചെയ്ത ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്. 9.75 കോടിയുടെ പ്രവർത്തനങ്ങളാണ് ചന്ദനപ്പള്ളി റോഡിൽ നടക്കുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുമ്പും പരാതികൾ ഉയർന്നിരുന്നു. ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുമ്പോൾ പഴയ ടാറിങ് പൂർണമായി ഇളക്കിമാറ്റി പിന്നീട് മണ്ണിട്ട് ലെവൽ ചെയ്തശേഷം മെറ്റൽ കല്ലുകൾ നിരത്തി റോളർ ഉപയോഗിച്ച് ഉറപ്പിച്ചതിനുശേഷമാണ് ടാറിങ് നടത്തുന്നത്. എന്നാൽ, ഇതേ റോഡിൽ പലയിടത്തും പഴയ ടാറിങ് ഇളക്കാതെ അതിന് മുകളിലൂടെ പുതിയ ടാറിങിന്‍റെ ആദ്യഘട്ടം ചെയ്തത്. ആശാസ്ത്രീയമായ ഈ നിർമാണ രീതിയാണ് ടാറിങ് ഇളക്കിമാറ്റാൻ കാരണമെന്നും ആക്ഷേപമുയരുന്നു. വള്ളിക്കോട് ഭാഗത്ത് പൂട്ടുകട്ടകൾ പാകിയത് സംബന്ധിച്ചും പൂങ്കാവ് റോഡിൽനിന്ന് പുനലൂർ -മൂവാറ്റുപുഴ പാതയിലേക്ക് കടക്കുന്ന ഉപറോഡിൻെറ നിർമാണത്തിൽ ആശാസ്ത്രീയത ഉണ്ടെന്നും മുമ്പും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കരാർ പ്രകാരം ഓട നിർമാണം പൂർത്തിയായിട്ടില്ല. ഒമ്പത് മാസത്തോളം കോന്നി-ചന്ദനപ്പള്ളി റോഡിൻെറ പല ഭാഗങ്ങളും ഓട നിർമാണത്തിൻെറ പേരിൽ ഇളക്കിയിട്ടതുമൂലം അതിരൂക്ഷമായ പൊടിശല്യമായിരുന്നു. പിന്നീട് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിൽ പ്രവൃത്തി തുടങ്ങിയത്. എന്നാൽ, നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പടം: ചന്ദനപ്പള്ളി റോഡിൽ ആദ്യമിട്ട ടാറിങ് ഇളകിത്തുടങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.