പ്രളയബാധിതർക്ക് ധനസഹായം അനുവദിച്ചു

മല്ലപ്പള്ളി: കഴിഞ്ഞ ഒക്ടോബറിൽ മണിമലയാർ കരകവിഞ്ഞ് ഉണ്ടായ മഹാപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച റാന്നി നിയോജകമണ്ഡലത്തിൽ പെട്ടവർക്ക് 1,95,83,200 രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട കോട്ടാങ്ങൽ, പെരുമ്പെട്ടി, തെള്ളിയൂർ, എഴുമറ്റൂർ വില്ലേജുകളിൽ ഉള്ളവർക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. കോട്ടാങ്ങൽ വില്ലേജിൽനിന്ന്​ 475 അപേക്ഷ ലഭിച്ചതിന് കണക്കാക്കിയ നഷ്ടപരിഹാരം 1,93,63,200രൂപയാണ്​. പെരുമ്പെട്ടി വില്ലേജിൽ നിന്ന് അഞ്ച് അപേക്ഷ ലഭിച്ചതിന്​ ഒരുലക്ഷം രൂപ അനുവദിച്ചു. തെള്ളിയൂർ വില്ലേജിൽനിന്ന്​ ലഭിച്ച അപേക്ഷയിൽ 60,000 രൂപയും, എഴുമറ്റൂർ വില്ലേജിൽനിന്ന്​ ലഭിച്ച അപേക്ഷക്ക് 60,000 രൂപയുമാണ്​ അനുവദിച്ചത്​. മഹാപ്രളയത്തിനുശേഷം നഷ്ടപരിഹാരം ലഭ്യമാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മെംബർമാർ, ജീവനക്കാർ, റവന്യൂ വകുപ്പ് അധികൃതർ എന്നിവരുടെ യോഗം വിളിച്ച് കൃത്യമായ നാശനഷ്ടം കണക്കാക്കിയിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.