പന്തളത്ത് സി.പി.എം പ്രതിഷേധ പ്രകടനം

പന്തളം: തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസി‍ൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച വൈകീട്ട്​ ഏരിയ കമ്മിറ്റി ഓഫിസിൽനിന്ന്​ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. ഏരിയ കമ്മിറ്റി അംഗം ഇ. ഫാസിൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നവാസ്, രാധാ രാമചന്ദ്രൻ, സന്ദീപ്, ഷെഫീഖ്, സുരേഷ് കുമാർ, ഷെഫിൻ റെജീബ് ഖാൻ, പ്രദീപ് വർമ, ഷാജി ജോർജ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.