മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി മാതാവ്​

പത്തനംതിട്ട: മകനെ പൊലീസ്​ കള്ളക്കേസിൽ കുടുക്കി​യെന്ന പരാതിയുമായി മാതാവ്​. മുണ്ടുകോട്ടക്കൽ പുത്തൻവീട്ടിൽ നി​ലോഫർ റഷീദി‍ൻെറ മൂത്ത മകനെയാണ്​ പൊലീസ്​ കള്ളക്കേസിൽ കുടുക്കിയതായി പരാതി ഉയർന്നത്​.​ പത്തനംതിട്ട സി.ഐയാണ്​ ഇതിനെല്ലാം നേതൃത്വംകൊടുത്തതെന്ന്​ മാതാവ്​ നി​ലോഫർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ​പത്തനംതിട്ടയിലെ സ്​കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇളയമകനും പത്തിൽ പഠിക്കുന്ന മറ്റൊരു കുട്ടിയും തമ്മിൽ വാക്കുതർക്കവും പിടിവലിയും നടന്നു. തുടർന്ന്​ കൂട്ടുകാരനായ പയ്യൻ മറിഞ്ഞുവീണ്​ പരിക്കേറ്റിരുന്നു. ആശുപത്രിയിലെ ചികിത്സ ചെലവുകൾ മുഴുവൻ തങ്ങളാണ്​ നൽകിയത്​. ഇതിന്​ശേഷം സ്കൂൾ അധികൃതർ ബന്ധപ്പെട്ട്​ പ്രശ്നം പരിഹരിച്ചു. ​എന്നാൽ, പിന്നീട്​ ചില സി.പി.എം-ഡി.വൈ.എഫ്.​ഐ നേതാക്കൾ ഇടപെട്ട്​ പൊലീസിനെ സ്വാധീനിച്ച്​ കേസ്​ ചാർജ്​ ചെയ്യിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച​ ഉച്ചക്ക്​ പള്ളിയിൽ നിസ്​കരിക്കാൻപോയ മകനെ പൊലീസുകാർ പിടികൂടി വാഹനത്തിൽ കയറ്റി സ്​റ്റേഷനിൽ കൊണ്ടുപായി. വിവരം അറിഞ്ഞ്​ സ്​റ്റേഷനിൽ എത്തിയ​ പ്രായമായ മുത്തച്ഛ​നെ സി.ഐ ചീത്തവിളിക്കുകയും ഫോൺ തട്ടിയെടുക്കുകയും ​ചെയ്തു. മാതാപിതാക്കളെ പോലും അറിയിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയും കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽവിടുകയായിരുന്നു. ഇപ്പോൾ സംഭവുമായി ഒരുബന്ധവുമില്ലാത്ത മൂത്ത മകനെ അന്വേഷിച്ച്​ പൊലീസ്​ നിരന്തരം വീട്ടിലും ബന്ധുവീടുകളിലും കയറിയിറങ്ങുകയാണ്​. 13 വർഷമായി പത്തനംതിട്ട ജോസ്​കോ ജങ്​​ഷന്​ സമീപം വാടകക്ക്​ താമസിക്കുന്ന കെട്ടിടത്തിൽനിന്ന്​ ഇറക്കിവിടാൻ ശ്രമങ്ങൾ നടക്കുന്നതായും നി​ലോഫർ റഷീദ്​ പറഞ്ഞു. കെട്ടിടം സംബന്ധിച്ച്​ കോടതിയിൽ ചില കേസുകളുണ്ട്​. ഈ കെട്ടിടത്തിൽ അടുത്തിടെ സി.പി.എമ്മി‍ൻെറ ഓഫിസും പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്​. സി.ഐയുടെ സഹായത്തോടെ സി.പി.എം പ്രവർത്തകരും ഡി.​വൈ.എഫ്.​ഐ പ്രവർത്തകരും ചേർന്നാണ്​ കുടുംബത്തെ ഇറക്കിവിടാൻ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. സത്യസന്ധമായ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​​ ജില്ല ​പൊലീസ്​​ മേധാവിക്ക്​ പരാതിയും നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.