റാന്നി: തുടർച്ചയായി പുലിയുടെ സാന്നിധ്യം കണ്ട പമ്പാവാലി അറയാഞ്ഞിലിമൺ ചൊവ്വാലി ഭാഗത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ പ്രമോദ് നാരായൺ എം.എൽ.എ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ഇവിടെ സോളാർ വേലി അടിയന്തരമായി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പുലിയെ കണ്ട പ്രദേശം സന്ദർശിച്ചശേഷമാണ് എം.എൽ.എ ഇക്കാര്യം വനംവകുപ്പിനോട് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കടപ്പുറത്ത് സൈജുവിൻെറ തൊഴുത്തിൽനിന്ന് ആടിനെ പുലി പിടിച്ചത്. ശനിയാഴ്ച രാവിലെ അനിൽകുമാർ റബർ മരം ടാപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴും പുലി മ്ലാവിനെ ഓടിച്ചുകൊണ്ടുപോകുന്നത് കണ്ടു. ശനിയാഴ്ച രാത്രി വൈശാഖിൻെറ മുറ്റത്ത് പൂട്ടിയിട്ട പട്ടിയെയും പുലി കടിച്ചെടുത്തുകൊണ്ടുപോയി. പ്രദേശത്ത് തന്നെ നിരവധി പട്ടികളെ ഇപ്പോൾ കാണാനില്ല. രാത്രി സമയത്ത് ആർക്കും വീടിന് പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പുലികളുടെ ശല്യം നിരന്തരമായ ഉണ്ടായതോടെയാണ് നാട്ടുകാർ എം.എൽ.എയെ വിവരമറിയിച്ചത്. രാത്രി ഇവിടെ വെളിച്ചം നൽകുന്നതിന് എം.എൽ.എ ഫണ്ടിൽനിന്ന് വൈദ്യുതിയും എത്തിച്ചുനൽകാമെന്ന് എം.എൽ.എ നാട്ടുകാർക്ക് ഉറപ്പുനൽകി. വാർഡ് മെംബർ സി.എസ് സുകുമാരനും എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു. ptl _5tiger photo: അരയാഞ്ഞിലിമണ്ണിൽ പുലിയിറങ്ങിയെന്നു സംശയിക്കുന്ന പ്രദേശം പ്രമോദ് നാരായണൻ എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.