പത്തനംതിട്ട: കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന 'സ്മൈല്‍' പദ്ധതിയിലൂടെ കുറഞ്ഞ പലിശനിരക്കുള്ള പ്രത്യേക വായ്പക്ക് അപേക്ഷിക്കാം. പരമാവധി അഞ്ചുലക്ഷം രൂപ വരെ മുതല്‍മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പ. മൊത്തം പദ്ധതി തുകയില്‍ മൂന്നുമുതല്‍ അഞ്ചുശതമാനം ഗുണഭോക്തൃ വിഹിതമായി അടക്കണം. തിരിച്ചടവ് കാലയളവ് അഞ്ചുവര്‍ഷമാണ്. വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷൻെറ ജില്ല ഓഫിസുകളുമായി ബന്ധപ്പെടണം. സ്പെഷല്‍ ലേണിങ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് 28നകം വാങ്ങണം -ഡി.എം.ഒ പത്തനംതിട്ട: പഠന വൈകല്യമുള്ള കുട്ടികള്‍ക്കുള്ള സ്പെഷല്‍ ലേണിങ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഈ മാസം 28നകം എടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. കുട്ടികള്‍ക്ക് പരീക്ഷയോട് അനുബന്ധിച്ചും തുടര്‍ന്നുമുള്ള ആനുകൂല്യം ലഭിക്കുന്നതിന് ഇത് ആവശ്യമാണ്. ഇതിനായി മെഡിക്കല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും ബന്ധപ്പെടേണ്ട നമ്പറുകളും. ജനറല്‍ ആശുപത്രി, പത്തനംതിട്ട - 9446348194, ജനറല്‍ ആശുപത്രി, അടൂര്‍ - 9645470615, ജില്ല ആശുപത്രി, കോഴഞ്ചേരി - 8089883851, താലൂക്കാശുപത്രി , റാന്നി - 9447023596 താലൂക്കാശുപത്രി, തിരുവല്ല - 9400096998. റേഡിയോഗ്രാഫര്‍ നിയമനം പത്തനംതിട്ട: ജില്ല ജനറല്‍ ആശുപത്രിയില്‍ റേഡിയോ ഗ്രാഫറെ കാസ്പ് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി. പ്രായം 35 വയസ്സില്‍ കൂടാന്‍ പാടില്ല. രണ്ടുവര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾ ഈ മാസം 24ന് രാവിലെ 11ന് ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിൻെറ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍.0468 2222364, 9497713258.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.