മാതൃഭാഷാ ദിനം ആഘോഷമാക്കി എസ്​.പി.സി യൂനിറ്റ്

കലഞ്ഞൂർ: ലോക മാതൃഭാഷ ദിനത്തിൽ ഭാഷാവബോധം വിദ്യാർഥികളിൽ വളർത്തുന്നതിനായി കർമപദ്ധതി ആവിഷ്കരിച്ച് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി ആൻഡ്​ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് യൂനിറ്റ്. ഭാഷാ പ്രതിജ്ഞ, അക്ഷരമാല പ്രദർശനം, എല്ലാ ക്ലാസ് മുറികളിലും അക്ഷരമാല പോസ്റ്റർ പതിക്കൽ, കാവ്യരചന എന്നിവ നടത്തി. ദിനാചരണം പി.ടി.എ പ്രസിഡന്‍റ്​ എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസി. ഷാനി എം.ഖാൻ അധ്യക്ഷതവഹിച്ചു. സീനിയർ കാഡറ്റ് വി.എസ്. ഐശ്വര്യ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാള ഭാഷാ അധ്യാപകരായ എസ്. രാജൻ, എസ്.എം. ജമീലാബീവി, ലതി ബാലഗോപാൽ, സി.പി.ഒ ഫിലിപ് ജോർജ്, കാഡറ്റ് പ്രതിനിധികളായ ജെഫിൻ സാം ബിജു, തീർഥ ബിജു എന്നിവർ സംസാരിച്ചു. photo- കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി സംഘടിപ്പിച്ച ലോക മാതൃഭാഷ ദിനാചരണത്തിൽ കാഡറ്റുകൾ ഭാഷാപ്രതിജ്ഞ എടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.