കോന്നി-ചന്ദനപ്പള്ളി റോഡ് നിർമാണം പുരോഗമിക്കുന്നു

കോന്നി: കോന്നി-ചന്ദനപ്പള്ളി റോഡ്​ നിർമാണം പുരോഗമിക്കുന്നു. 9.75 കോടിയുടെ നിർമാണമാണ് നടക്കുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിക്കുന്ന റോഡിന്‍റെ ടാറിങ് പുരോഗമിക്കുകയാണ്. ഓടകൾ സ്ഥാപിക്കുന്ന ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. റോഡ് നിർമാണം സംബന്ധിച്ച് നിരവധി പരാതികൾ കോന്നി താലൂക്ക് വികസന സമിതിയിൽ ഉയർന്നിരുന്നു. വള്ളിക്കോട് ഭാഗത്ത് പൂട്ടുകട്ടകൾ പാകിയത്​ ആശാസ്ത്രീയമാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ഇവിടുത്തെ പ്രശ്നവും പരിഹരിച്ചെന്ന്‌ പൊതുമരാമത്ത് വിഭാഗം അറിയിച്ചു. പൂട്ടുകട്ടകൾ ലാബ് പരിശോധനക്ക്​ അയക്കണമെന്ന്​ എം.എൽ.എ നിർദേശം നൽകിയിരുന്നു. തെങ്ങുംകാവ് വരെയുള്ള ടാറിങ് പൂർത്തിയായിട്ടുണ്ട്. ഇരുവശവും ഓടകൾ സ്ഥാപിക്കുന്ന ജോലികൾ ഇനിയും പൂർത്തീകരിക്കണം. കോന്നി താലൂക്ക് ആശുപത്രിയുടെ ഭാഗത്തുനിന്ന് പുനലൂർ-മൂവാറ്റുപുഴ റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഉപറോഡും അപകടരമായ രീതിയിൽ ചെയ്തിരിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇവയെല്ലാം പരിഹരിച്ചാണ് റോഡ് പൂർത്തീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.