സന്നദ്ധ സേവനം ജീവിത മനോഭാവമാണെന്ന് തിരിച്ചറിയണം -കലക്ടര്‍

പത്തനംതിട്ട: നാഷനല്‍ സര്‍വിസ് സ്‌കീമിന്‍റെ കോവിഡ് വാരിയേഴ്‌സ് പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കലക്ടർ ഡോ. ദിവ്യ എസ്.അയ്യര്‍ നിർവഹിച്ചു. സന്നദ്ധ സേവനം ജീവിത മനോഭാവമാണെന്ന് തിരിച്ചറിയണമെന്ന് കലക്ടർ പറഞ്ഞു. കോവിഡ് വാരിയര്‍ ജില്ല കമാൻഡിങ് ഓഫിസര്‍ ഹരിത ആര്‍. ഉണ്ണിത്താന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനതല കമാൻഡിങ് ഓഫിസര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍, ഡെപ്യൂട്ടി കമാൻഡര്‍ ബ്രഹ്മനായകം മഹാദേവന്‍, സബ് കമാൻഡിങ് ഓഫിസര്‍ സജിത് ബാബു, കോര്‍ കമാൻഡിങ് അംഗം സൗരവ് സന്തോഷ്, വിജീഷ് വിജയന്‍, ഡി.സി വളന്‍റിയേഴ്‌സ്, വിവിധ കോളജുകളിലെ എന്‍.എസ്.എസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മൂന്നാം തരംഗത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ 15 കോളജുകളിലായി 300ഓളം വളന്‍റിയർമാർ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോ അടിക്കുറിപ്പ്-PTL42 NSS LOGO എൻ.എസ്.എസ് കോവിഡ് വാരിയേഴ്‌സ് പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.