പുരസ്കാരപ്പകിട്ടിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകൾക്കാണ് സംസ്ഥാനതലത്തിൽ മഹാത്മ പുരസ്‌കാരം ലഭിച്ചത്. 2020-21 വർഷം മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട മികവാണ് ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി പഞ്ചായത്തുകളെ പുരസ്കാരത്തിന് അർഹമാക്കിയത്. ഒരേസമയം അഞ്ച് പഞ്ചായത്തുകൾക്കുള്ള അംഗീകാരം ജില്ലക്ക് അഭിമാന നേട്ടമായി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും കൂടുതൽ കുടുംബങ്ങൾക്ക് തൊഴിൽ അവസരം ലഭ്യമാക്കിയും പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ ആത്മാർഥ പ്രവർത്തനം എന്തുകൊണ്ടും അഭിനന്ദനാർഹമാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ സ്വരാജ് ട്രോഫി നേടി ജില്ലയിൽ തുമ്പമണ്‍ ഗ്രാമപഞ്ചായത്തും ഒന്നാമതെത്തി. ഇരവിപേരൂർ ആണ് രണ്ടാം സ്ഥാനത്ത്. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ചുലക്ഷം രൂപയുമാണ് സമ്മാനം. നേട്ടം എത്തിപ്പിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾ കാഴ്ചവെച്ച മികവുറ്റ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു പരിശോധന...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.