സ്വർണമാലയും ചെയിനും മോഷ്ടിച്ച കേസിൽ ബന്ധു പിടിയിൽ

പത്തനംതിട്ട: റാന്നി പഴവങ്ങാടി കരികുളത്ത് വീട്ടിലെ അലമാരയിൽനിന്ന് സ്വർണമാലയും ചെയിനും മോഷണംപോയ കേസിൽ യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കരികുളം മോതിരവയൽ സിന്ധുഭവനം വീട്ടിൽ എസ്.എസ്. ശ്രീജിത്താണ്​ (27) പിടിയിലായത്. ഈമാസം 17ന് രാവിലെ 9.30നും ഉച്ചക്ക്​ 12നുമിടയിൽ മോതിരവയലിലുള്ള ബന്ധുവായ ദിവ്യയുടെ കാലായിൽ വീട്ടിൽ ആരുമില്ലാത്ത സമയം കയറി മുറിക്കുള്ളിലെ അലമാരയുടെ വലിപ്പിൽനിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരുപവൻ മാലയും ആറ്​ ഗ്രാം ചെയിനും ഉൾപ്പെടെ 70,000 രൂപയുടെ സ്വർണമുതലുകളാണ് മോഷ്​ടിച്ചത്​. അന്വേഷണം ഊർജിതമാക്കിയ പൊലീസ് പിറ്റേന്ന് രാത്രിയോടെ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. ഈ വീടുമായി സഹകരിച്ച പ്രതി സംഭവദിവസം ഈ ഭാഗത്ത് ഉണ്ടായിരുന്നതായി അയൽവാസിയുടെ മൊഴിയാണ് നിർണായകമായത്. വീടിന്‍റെ താക്കോൽ സൂക്ഷിക്കുന്ന ഇടംവരെ അറിയത്തക്കവിധം അടുപ്പമുണ്ടായിരുന്നു ഇയാൾക്ക് വീടുമായി. തുടർന്ന് ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയും ചെയ്തു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ റാന്നിയിലെ ഒരു ജ്വല്ലറിയിൽനിന്ന് സ്വർണം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ എം.അർ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ സായി സേനൻ, എസ്.കെ. അനിൽ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ ഷിന്‍റോ, അജാസ് എന്നിവരുമുണ്ടായിരുന്നു. പടം: PTL41 Sreejith S S ശ്രീജിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.