കീഴേമഠം ഋഷികേശ ക്ഷേത്രം പുനർനിർമിക്കും

റാന്നി: തകർന്ന റാന്നി കീഴേമഠം ഋഷികേശ ക്ഷേത്രം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. ക്ഷേത്രവും പരിസരവും നേരിട്ട് സന്ദർശിച്ചു. ആയിരത്തോളം വർഷം പഴക്കമുള്ള കരിങ്കല്ലിൽ മാത്രം നിർമിച്ച ശ്രീകോവിൽ അസ്ഥിവാരത്തിന്‍റെ ബല ക്കുറവിനെ തുടർന്ന് ചരിഞ്ഞ നിലയിലാണ്. കല്ലിൽ നിർമിച്ച മേൽക്കൂരക്കും ചോർച്ചയുണ്ട്. ക്ഷേത്രത്തിന്‍റെ ഒന്നര ഏക്കർ ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. സി.പി.എം ഏരിയ സെക്രട്ടറി പി.ആർ പ്രസാദ് , ഉപദേശക സമിതി ഭാരവാഹികളായ സുനിൽകുമാർ , ലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. --------- ptl rni _1 temple photo: റാന്നി കീഴേമഠം ​ഋഷികേശ ക്ഷേത്രം ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. അനന്തഗോപൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.