കോഴഞ്ചേരി: സ്കൂട്ടറിൽ വിദേശമദ്യം കൊണ്ടുനടന്ന് വിൽപന നടത്തിയ അയിരൂർ കൈതക്കോടി കോറ്റാത്തൂർ കാട്ടാടിക്കൽ റെജി കെ.എസിനെ (മത്തായി -47) കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കെ.എയിൽ 28/ A 6381 നമ്പർ സ്കൂട്ടറിന്‍റെ മുൻവശത്തെ പ്ലാറ്റ്ഫോമിൽ പെയിന്‍റ് ബക്കറ്റിൽ സൂക്ഷിച്ചാണ് മദ്യം വിറ്റിരുന്നത്. റാന്നി – ചെറുകോൽപ്പുഴ റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. മദ്യം വാങ്ങി കുടിച്ചയാളും വാങ്ങാൻനിന്ന മറ്റ് രണ്ടുപേരും ഓടി രക്ഷപ്പെട്ടു. 1.1 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. സ്കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ മോഹനൻ, സി.പി.ഒ ജേക്കബ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.