പണം മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

മല്ലപ്പള്ളി: കുറ്റപ്പുഴ നെടുങ്ങാടപ്പള്ളിയിലെ വീട്ടുപുരയിടത്തിൽനിന്ന് അന്തർ സംസ്ഥാന തൊഴിലാളിയുടെ 2000 രൂപയും മൊബൈൽ ഫോണും വസ്ത്രവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. കീഴ്വായ്​പ്പൂര്​ നെടുങ്ങാടപ്പള്ളിയിൽ പൊന്നമ്മ ജോണിന്‍റെ പുരയിടത്തിൽ പണി ചെയ്തുകൊണ്ടിരുന്ന മൻസാദിന്‍റെ ബാഗ് മോഷ്ടിച്ച്​ ബൈക്കിൽ കടന്നുകളഞ്ഞ തൊട്ടക്കാട് പരിയാരം ഇരവിച്ചിറ പുതുപ്പറമ്പിൽ മനോഷ് കുമാർ (34) ആണ് കീഴ്‌വായ്‌പ്പൂര്​ പൊലീസിന്‍റെ പിടിയിലായത്. സംശയാസ്പദമായി കണ്ട ബൈക്കിന്‍റെ നമ്പർ മൻസാദ് കുറിച്ചുവെച്ചിരുന്നു. പെയിന്റിങ്​ തൊഴിലാളിയായ പ്രതി, സി.സി ടി.വി ദൃശ്യങ്ങൾ കാട്ടിയും മറ്റും പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കീഴ്‌വായ്‌പ്പൂര്​ എസ്.ഐ ബി.എസ്. ആദർശ്, എ.എസ്.ഐ അജു കെ.അലി, സി.പി.ഒമാരായ ബൈജു, മുഹമ്മദ്‌ ഷഫീക് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ----------- വയോധികയെ കൊല്ലാൻ ശ്രമിച്ച യുവാവിനെ പിടികൂടി പത്തനംതിട്ട: ഒറ്റക്ക്​ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട വയോധികയെ വീട്ടിൽ അതിക്രമിച്ച്​കയറി കമ്പുകൊണ്ട് തലക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ പത്തനംതിട്ട പൊലീസ് ഉടനടി പിടികൂടി. കൈപ്പട്ടൂർ ചോതിരം പുരയിടം വീട്ടിൽ കല്യാണിയെ (76) തലക്കടിച്ച് പരിക്കേൽപിച്ച മൈലപ്ര മാധവ വിലാസം വീട്ടിൽ സദാശിവനാണ് (46) അറസ്റ്റിലായത്. ഈമാസം 12ന് സന്ധ്യക്കാണ് സംഭവം. പ്രതിയുടെ ഭാര്യയും മറ്റൊരാളുമായി അടുപ്പത്തിലാവാൻ ഒത്താശ ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് വൃദ്ധയുടെ വീട്ടിലെത്തി ഇയാൾ അതിക്രമം കാട്ടിയത്​. കൈകൊണ്ട് മുഖത്ത് ഇടിച്ചതിൽ ഇടതുകണ്ണിൽ ചതവ് സംഭവിച്ചു. എസ്.ഐമാരായ രതീഷ് കുമാർ, വിഷ്ണു, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒ ബിജു വിശ്വനാഥ്​ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോട്ടോ: PTL41 parathy sadasivan PTL42 prathy manoshkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.