സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി

റാന്നി: സി.പി.ഐ റാന്നി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. നാറാണംമൂഴിയിലെ തോമ്പിക്കണ്ടം ബ്രാഞ്ച് സമ്മേളനം സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ജോസഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറിയായി സതീഷ് കോവൂര്‍, അസി. സെക്രട്ടറിയായി ജിഷ്ണുരാജ് എന്നിവരെ തെരഞ്ഞെടുത്തു. പഴവങ്ങാടിയിലെ പ്ലാച്ചേരി ബ്രാഞ്ച് സമ്മേളനം ജില്ല അസി. സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. തമ്പി താളിയാനിക്കല്‍ അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോസ് മത്തായി, അസി. സെക്രട്ടറിയായി കെ.കെ.വിലാസിനി എന്നിവരെ തിരഞ്ഞെടുത്തു. നാറാണംമൂഴിയില്‍ ഇടമുറി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ. സതീശ് ഉദ്ഘാടനം ചെയ്തു. ടി.ടി കുര്യന്‍ അധ്യക്ഷതവഹിച്ചു. മുതിര്‍ന്ന നേതാക്കളെ ജില്ല കൗണ്‍സിൽ അംഗം അനീഷ് ചുങ്കപ്പാറ ആദരിച്ചു. സെക്രട്ടറിയായി വി. ഡി.തോമസ്, അസി. സെക്രട്ടറിയായി ടി.കെ. നാണു എന്നിവരെ തെരഞ്ഞെടുത്തു. അങ്ങാടിയിലെ വലിയകാവ് ബ്രാഞ്ച് സമ്മേളനം കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു. പി.എസ് സതീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറിയായി ഇ.ടി കുഞ്ഞുമോന്‍, അസി. സെക്രട്ടറി എം.ആര്‍ വിഷ്ണു എന്നിവരെ തെരഞ്ഞെടുത്തു. ----- Ptl rni_2 cpi Photo : സി.പി.ഐ തോമ്പിക്കണ്ടം ബ്രാഞ്ച് സമ്മേളനം സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.