പത്തനംതിട്ട: രാഷ്ട്രീയപരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്നവരല്ല സി.പി.എമ്മുകാരെന്നും മതനിരാസത്തിന്‍റെ പ്രചാരണം കൂടി ഏറ്റെടുത്തവരാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ. യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പിലെ കർമപദ്ധതികൾ വിശദീകരിക്കുന്നതിനായി യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചലനം ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വീണാ ജോർജിനെതിരെ പാർട്ടി സമ്മേളനത്തിൽ പ്രതിഷേധം ഉയർന്നതും മതരഹിത അജണ്ടയുടെ ഉദാഹരണമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കവരുന്നതിൽ സി.പി.എമ്മും ബി.ജെ.പിയും ഒരേ തരത്തിലാണ് പെരുമാറുന്നത്. ഇസ്മായിൽ പറഞ്ഞു ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.കെ. മുഹമ്മദാലി, നസീർ കാര്യറ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ കെ.എ. മുഹമ്മദ് ആസിഫ്, എ.എം. അലി അസ്ഗർ, ജില്ല ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ, നിയാസ് റാവുത്തർ, അഡ്വ. അൻസാരി, ഷാനവാസ് അലിയാർ, എ. സഗീർ, അമീർ കോന്നി, റഫീഖ് ചാമക്കാല തുടങ്ങിയവർ സംസാരിച്ചു. --------- ഫോട്ടോ PTL 15 YOTH LEGUE യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.