പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.കെ.ടി.യു, കർഷക സംഘം, ഡി.വൈ.എഫ്.ഐ, മഹിള അസോസിയേഷൻ, എൻ.ആർ.ഇ.ജി സംഘടനകളുടെ നേതൃത്വത്തിൽ വള്ളിക്കോട് പഞ്ചായത്ത് മാമ്മൂട് ഏലായിൽ ആരംഭിച്ച ജൈവ പച്ചക്കറി നടീൽ ഉൽഘാടനം കെ.എസ്.കെ.ടി.യു ജില്ല പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ നിർവഹിച്ചു. യോഗത്തിൽ വാർഡ് അംഗം തോമസ് ജോസ് അയ്യനേത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, സി.പി.എം കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. ജോസ്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീജ അജി, സിനീഷ് കുമാർ എസ്., രണ്ടാം വാർഡ് അംഗം എം.വി. സുധാകരൻ, ഫാ. കെ.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു. സി.പി.എം മാമ്മൂട് ബ്രാഞ്ച് സെക്രട്ടറി ജിജോ ജോയ് സ്വാഗതം പറഞ്ഞു. --- ചിത്രം PTL 13 NADEEL മാമ്മൂട് ഏലായിൽ ആരംഭിച്ച ജൈവ പച്ചക്കറി നടീൽ ഉദ്ഘാടനം കെ.എസ്.കെ.ടി.യു ജില്ല പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ നിർവഹിക്കുന്നു ---------- പേരൂരേത്ത്പടി നെല്ലിക്കാട്ട് കോളനി റോഡ് ഉദ്ഘാടനം പത്തനംതിട്ട: ഓമല്ലൂർ-വാഴമുട്ടം പേരൂരേത്ത്പടി നെല്ലിക്കാട്ട് കോളനി റോഡ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവഹിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം. പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീവിദ്യ മുള്ളനിക്കാട്, പഞ്ചായത്ത് അംഗം ഷാജി ജോർജ്, റിജു കോശി, കെ.എ. വർഗീസ്, രാജേന്ദ്രനാഥ്, സുരേഷ് മാമുറ്റം, കെ.വി. റോയിമോൻ, എന്നിവർ സംസാരിച്ചു. --------- PTL 12 ROAD ROBIN പേരൂരേത്ത്പടി നെല്ലിക്കാട്ട് കോളനി റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ നിർവഹിക്കുന്നു ------- ബിനു ബേബി എസ്.യു.സി.ഐ ജില്ല സെക്രട്ടറി പത്തനംതിട്ട: എസ്.യു.സി.ഐ ജില്ല സെക്രട്ടറിയായി ബിനു ബേബി ചുമതലയേറ്റു. ജില്ല സെക്രട്ടറിയായിരുന്ന എസ്. രാജീവൻ സംഘടനാപരമായി ഉയർന്ന ചുമതലകൾ ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായതായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്സൺ ജോസഫ് അറിയിച്ചു. ------ ചിത്രം PTL 10 BINU BABY ബിനു ബേബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.