കോന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടിയ ജലഅതോറിറ്റി പൈപ്പ് ലൈനുകൾ പുനഃസ്ഥാപിക്കാത്തത് കോന്നി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു. പഞ്ചായത്തിലെ 11,12,13,14 വാർഡുകളിലാണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആറുമാസത്തോളമായി ശുദ്ധജലം ലഭിക്കാത്തത്. പൂവൻപാറ, കുളത്തിങ്കൽ,നെടുവനാകുഴി,വകയാർ തുടങ്ങിയ ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം.150 കുടുംബങ്ങളിലേറെയാണ് ഇവിടെ കുടിവെള്ളമില്ലാതെ വലയുന്നത്. ഇവർ ടാങ്കുകളിൽ വെള്ളം വിലകൊടുത്ത് എത്തിച്ചാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.1000ലിറ്റർ കുടിവെള്ളത്തിന് 650ഉം അതിലേറെയുമാണ് വില നൽകുന്നത്. രണ്ട് ശുദ്ധജല പദ്ധതികളിൽനിന്നും ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും റോഡ് നിർമാണം മൂലം പൈപ്പ് ലൈനുകൾ പൊട്ടിയതിനാൽ വെള്ളം പമ്പ് ചെയ്താലും റോഡിൽ പാഴാകുന്ന അവസ്ഥയാണുള്ളത്. പൈപ്പ് പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഗ്രാമ പഞ്ചായത്ത് സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കോന്നി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല. ജലവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.