നിരണം ചുണ്ടൻ നിർമാണത്തിന്​ തുടക്കം

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ചുണ്ടൻ വള്ളത്തിന്റെ പണി ആരംഭിച്ചു. ചുണ്ടൻ വള്ളങ്ങളുടെ രാജശില്പി എടത്വ കോഴിമുക്ക് ഓടാശ്ശേരി തെക്കേപ്പറമ്പിൽ പരേതനായ നാരായണനാചാരിയുടെ മകൻ ഉമാമഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിലാണ് നിരണം ചുണ്ടനു വേണ്ടി ഉളികുത്ത് നടത്തിയത്. തലപ്പലക വരച്ച് അതിൽനിന്നാണ് വള്ളത്തിന്റെ കണക്ക് എടുക്കുന്നത്. മാവിൻതടിയിൽ അച്ച് ഉണ്ടാക്കലാണ് അടുത്ത ഘട്ടം. ഈ അച്ചിന്റെ മധ്യത്തിൽനിന്നായിരിക്കും പണി തുടങ്ങുന്നത്. വള്ളത്തിന്റെ പടങ്ങിൽ അഴിയടിച്ചാണ് പണി തുടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.