മൈലപ്ര: മൈലപ്ര സർവിസ് സഹകരണ ബാങ്ക് രണ്ടുകോടി രൂപ കാർഷികവായ്പ അർഹരായ എ ക്ലാസ് അംഗങ്ങൾക്ക് നൽകും. പച്ചക്കറി കൃഷി ഉൾപ്പെടെ ജൈവ കൃഷിക്ക് പ്രത്യേക മുൻഗണന നൽകും. മൈലപ്രയിലെ കർഷകരെ സഹായിക്കാനാണ് വായ്പ നൽകുന്നത്. അപേക്ഷകർ ബാങ്കിന്‍റെ ബ്രാഞ്ചുകളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു. പച്ചക്കറി ഉൽപാദനത്തിൽ മൈലപ്രയിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് ബാങ്കിനുള്ളത്. വിമുക്തി ജില്ല മിഷന്‍ കോഓഡിനേറ്റർ നിയമനം പത്തനംതിട്ട: സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഏകോപനത്തിന് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തി ജില്ല മിഷന്‍ കോഓഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെൻഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തര ബിരുദവും കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫിസുകളില്‍നിന്നും ലഭ്യമാണ്. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസിനുകീഴില്‍ എസ്.ടി പ്രമോട്ടര്‍/ ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കാനും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്താനുമായി സേവനസന്നദ്ധതയുള്ളവരും 10ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 35നും മധ്യേ. അപേക്ഷ ഓണ്‍ലൈന്‍ വഴി www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം. ഫോണ്‍: 04735 227703, 9496070349, 9496070336.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.