സിഗ്നൽ പ്രകാശിക്കുന്നില്ല; പന്തളത്ത് ഗതാഗതം താളംതെറ്റി

പന്തളം: ഒരാഴ്ചയായി സിഗ്നൽ പ്രകാശിക്കാതായതോടെ പന്തളത്ത് ഗതാഗതം താളംതെറ്റി. ഹോംഗാർഡുകളും പൊലീസ്​ ഉദ്യോഗസ്ഥരുമാണ് ഒരാഴ്ചയായി വാഹനം തിരിച്ചുവിടുന്നത്. ട്രാഫിക് ഐലൻഡില്ലാത്ത കവലയിലയിൽനിന്നുള്ള ഗതാഗതനിയന്ത്രണം ഉദ്യോഗസ്ഥരെവരെ അപകടത്തിലാക്കുന്ന സ്ഥിതിയാണ്​. നാലുഭാഗത്തുനിന്നുമുള്ള വാഹനം സിഗ്നൽപ്രകാരം കൃത്യമായി പൊയ്‌ക്കൊണ്ടിരുന്നതിനിടയിലാണ് ഇത് പ്രകാശിക്കാതായത്. പൊലീസ് ഉദ്യോഗസ്ഥർ വാഹനം നിയന്ത്രിക്കുന്നതുകാരണം എം.സി റോഡിലാണ് വാഹനങ്ങൾ കൂടുതൽ സമയം നിർത്തിയിടേണ്ടിവരുന്നത്. സിഗ്നൽ പ്രകാശിക്കാത്തതിനാൽ രാത്രി ഇവിടെ കവലയുണ്ടെന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയാണ്. ഫോട്ടോ: സിഗ്നൽ പ്രകാശിക്കാതായതോടെ ഗതാഗതം താളംതെറ്റിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.