കോവിഡ് ബാധിതർക്ക് ഡി.വൈ.എഫ്.ഐയുടെ ഹെൽപ്​ ഡെസ്ക്​

പന്തളം: കോവിഡ് മൂന്നാം തരംഗത്തിൽ രോഗികൾക്ക് സഹായഹസ്തവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. പന്തളം അർച്ചന ആശുപത്രിക്ക്​ മുന്നിൽ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ഹെൽപ്​ ഡെസ്ക്​​ ആരംഭിച്ചു. ജില്ല സെക്രട്ടറി പി.ബി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, ബെഡ് ഷീറ്റ്, തോർത്ത്, സോപ്പ്, സാനിറ്റൈസർ, പി.പി.ഇ കിറ്റ് തുടങ്ങി എല്ലാ സാധനങ്ങളും ഹെൽപ് ഡെസ്കിൽ ലഭ്യമാകും. പന്തളം ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി എൻ.സി. അബീഷ്, പ്രസിഡന്‍റ്​ എച്ച്. ശ്രീഹരി, ഉദയകുമാർ, എസ്. സന്ദീപ് കുമാർ, അഭിലാഷ് എന്നിവർ പങ്കെടുത്തു. ഹെൽപ് ഡെസ്ക് നമ്പർ: 9846106074, 9656804004. ഫോട്ടോ: കോവിഡ് ബാധിതർക്ക് സഹായഹസ്തവുമായി ഡി.വൈ.എഫ്.ഐ പന്തളത്ത് ആരംഭിച്ച ഹെൽപ് ഡെസ്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.