തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവല്ല: വള്ളംകുളം നന്നൂരിൽ തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്​നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. കറ്റോട് സ്വദേശിയായ കൃഷ്ണൻകുട്ടിയെയാണ് (65) രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നന്നൂർ കനകാലയത്തിൽ മനോജ് പണിക്കരുടെ പുരയിടത്തിൽ തേങ്ങ ഇടാനെത്തിയ കൃഷ്ണൻകുട്ടിയുടെ കാൽ തകരാറിലായ തെങ്ങുകയറ്റ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. അറുപതടിയോളം ഉയരം വരുന്ന തെങ്ങിൽ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന കൃഷ്ണൻകുട്ടിയെ തിരുവല്ലയിൽ നിന്നുള്ള അഗ്​നിരക്ഷാസേന എത്തി ഏണി ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. റോഡിൽ ഓയിൽ വീണു; തെന്നിമറിഞ്ഞ്​ ബൈക്ക്​ യാത്രികർ തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോളിന് സമീപത്തെ കൊടുംവളവിൽ പരന്നൊഴുകിയ ഓയിലിൽ തെന്നി വീണ്​ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്തോടെ ആയിരുന്നു സംഭവം. കരി ഓയിൽ കയറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ ടാങ്കറിൽനിന്ന്​ ചോർന്ന ഓയിലാണ് അപകടത്തിന്​ കാരണമായത്. ചങ്ങനാശ്ശേരിയിൽനിന്ന്​ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും തിരുവല്ല പൊലീസും ചേർന്ന് 11 മണിയോടെ റോഡ് കഴുകി വൃത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.