കടയ്​ക്കൽ അബ്ദുൽ അസീസ് മൗലവിയെ സന്ദർശിച്ചു

പത്തനംതിട്ട: കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല നേതാക്കൾ ചികിത്സാർഥം വിശ്രമിക്കുന്ന സംസ്ഥാന അധ്യക്ഷൻ കടയ്​ക്കൽ അബ്ദുൽ അസീസ് മൗലവിയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ചു. രക്ഷാധികാരി അബ്ദുൽ ശുക്കൂർ മൗലവി, പ്രസിഡന്‍റ്​ യൂസുഫ് മോളൂട്ടി ജനറൽ സെക്രട്ടറി സാലി നാരങ്ങാനം, സെക്രട്ടറി അബ്ദുറഹീം മൗലവി എന്നിവർ സംഘത്തിലുണ്ടായിരുന്നു. ചിത്രം PTL 12 VISIT കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല നേതാക്കൾ ചികിത്സാർഥം വിശ്രമിക്കുന്ന സംസ്ഥാന അധ്യക്ഷൻ കടയ്​ക്കൽ അബ്ദുൽ അസീസ് മൗലവിയെ വീട്ടിൽ സന്ദർശിച്ചപ്പോൾ ......................................... പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽകയറി ശല്യം ചെയ്തതിന് പമ്പ പൊലീസ്​ എടുത്ത കേസിൽ അയൽവാസിയായ യുവാവ്​ അറസ്റ്റിലായി. അട്ടത്തോട് അജിത് (31) ആണ് അറസ്റ്റിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അതിക്രമിച്ചുകയറി പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയു​ടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്​.ഐ വിപിൻ ഗോപിനാഥാണ്​ കേസെടുത്തത്​​. ..........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.