അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ രണ്ടിടത്ത് യാത്രക്കാർക്കായി പണിത ടേക് എ ബ്രേക്ക് പദ്ധതി ആറുമാസമായിട്ടും തുറന്നുകൊടുത്തില്ല. കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ പഴകുളം പാസ് ജങ്ഷനിലെ സോഷ്യൽ ഫോറസ്ട്രി പാർക്കിലും തെങ്ങമം ജങ്ഷനിലുമാണ് സംസ്ഥാന സർക്കാറിന്‍റെ 11ഇന പരിപാടികളിൽപ്പെടുത്തി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി കാലത്ത് നിർമാണം നടത്തിയത്. പഴകുളത്ത് 8.25 ലക്ഷം രൂപ പദ്ധതിക്ക് ചെലവഴിച്ചാണ് ഇത് നിർമിച്ചത്. രണ്ടിടത്തും കുടുംബശ്രീ വനിതകൾ നടത്തുന്ന കോഫി ഷോപ്പ്, പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറികൾ എന്നിവയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞിരുന്നു. കെ.പി റോഡിലെ യാത്രക്കാർക്കും പ്രദേശവാസികളും ഉപകാരപ്രദമായ സംരംഭത്തിന്‍റെ പെയിന്‍റിങ് ജോലി വരെ കഴിഞ്ഞിരുന്നു. തെങ്ങമം കവലയിൽ ഗ്രാമപഞ്ചായത്ത് വക കടമുറികൾ നവീകരിച്ചും ശുചിമുറികൾ നിർമിച്ചും രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇവിടെയും കോഫി ഷോപ്പും ശുചിമുറികളുമായിരുന്നു പ്രഖ്യാപനത്തിലുണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റേ സർവിസിലെ ജീവനക്കാർക്ക് രാത്രി താമസിക്കാൻ ഒരു മുറി സജ്ജമാക്കിയിട്ടുമുണ്ട്. PTL ADR Take a break പഴകുളം പാസ് കവലയിലെ സോഷ്യൽ ഫോറസ്ട്രി പാർക്കിൽ പണിത ടേക് എ ബ്രേക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.