'ഹനുമാൻ കുന്ന്-ചാരംകുഴി റോഡ് സഞ്ചാരയോഗ്യമാക്കണം'

മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്ന്-ചാരംകുഴി റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയെടുക്കുന്നില്ല. ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ട് ഏറെക്കാലമായി. കാൽനട പോലും ദുസ്സഹമായി. മെറ്റൽ ഇളകി ചിതറിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. മല്ലപ്പള്ളി - നീലമ്പാറ, പാതിക്കാട്-കവളിമാവ് എന്നീ റോഡുകളെ ബന്ധിക്കുന്ന പാതയാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. റോഡിന്‍റെ വശങ്ങളിൽ ഓടയില്ലാത്തതിനാൽ മഴക്കാലത്ത് റോഡിലൂടെയുള്ള ശക്തമായ ഒഴുക്കാണ് തകർച്ചക്ക് കാരണം. റോഡ് റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.