ആലംബഹീനരെ ഉദ്ധരിക്കുകയാണ് ക്രിസ്തീയ ദൗത്യം -കാതോലിക്ക ബാവ

ptl th 4 പത്തനംതിട്ട: അശരണരും ആലംബഹീനരുമായവരെ ഉദ്ധരിക്കുകയാണ് ക്രിസ്തീയ ദൗത്യമെന്ന്​ മലങ്കര ഓർത്തഡോക്​സ്‌ സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മധ്യതിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷനിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാരിദ്രരെയും പാപികളെയും നീതിപാതയിൽ നയിക്കാനാണ് ദൈവം നമ്മെ പഠിപ്പിച്ചത്. ധാർമിക അധഃപതനങ്ങളിൽ ഇടപെട്ട് ആവശ്യമായ ശുശ്രൂഷ ചെയ്യുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും കാതോലിക്ക ബാവ പറഞ്ഞു. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രി​സോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. ബുധനാഴ്ച രാവിലെ 10 ന് കെ.വി. പോൾ റമ്പാൻ ധ്യാനം നയിക്കും. വൈകീട്ട് ഏ​ഴിന് നടക്കുന്ന കുടുംബ സംഗമത്തിൽ റിട്ട. ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യസന്ദേശം നൽകും. വ്യാഴാഴ്ച കൺവെൻഷൻ സമാപിക്കും. photo.. mail... മധ്യതിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷനിൽ മലങ്കര ഓർത്തഡോക്​സ്‌ സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.