ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു

പത്തനംതിട്ട: ഓട്ടോ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. ഓമല്ലൂർ പന്ന്യാലി കോടത്തേത്ത് പുത്തൻവീട്ടിൽ തുളസീധരൻ നായർ (54) പരിക്കേറ്റത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്ന്യാലി സ്കൂളിനു സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. മതിലിൽ ഇടിച്ചതിനെ തുടർന്ന് മുൻവശം തകർന്ന് ഓട്ടോയിൽ കുടുങ്ങിയ തുളസീധരനെ പത്തനംതിട്ടയിൽനിന്ന് അഗ്​നിരക്ഷ സേന എത്തിയാണ് പുറത്തെടുത്തത്. പന്ന്യാലിയിൽ നിന്നും ഓമല്ലൂരിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. പന്ന്യാലി സ്വദേശി ജോർജ് എന്ന യാത്രക്കാരനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന് ചെറിയ പരിക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.