ഹൃദയ ശസ്ത്രക്രിയക്ക്​ വീട്ടമ്മക്ക്​ സ്കൂൾകുട്ടികളുടെ സഹായഹസ്തം

ഇലവുംതിട്ട: അടിയന്തര ഹൃദയശസ്ത്രക്രിയക്ക്​ പണം കണ്ടെത്താനാവാതെ വിഷമിച്ച വീട്ടമ്മക്ക്​ സ്കൂൾക്കുട്ടികളുടെ സഹായഹസ്തം. നല്ലാനിക്കുന്ന് തൊഴുക്കോട്ട് കിഴക്കേക്കര വീട്ടിൽ മോളി സാബുവിനാണ് (51)ചെന്നീർക്കര തുമ്പമൺ നോർത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ്​ തുക ശേഖരിച്ചത്. സ്കൂളിലെ എൻ.എസ്.എസ് വളന്‍റിയർമാരായ അഭിജിത് നിള, ജോയൽ മാത്യു എന്നിവർ മോളിയുടെ വീട്ടിലെത്തി വാർഡ്​ അംഗം മഞ്ജുഷയുടെ സാന്നിധ്യത്തിൽ തുക കൈമാറി. ഹൃദയവാൽവിന് സംഭവിച്ച തകരാർമൂലം മോളി ആറുവർഷമായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. നിർധന കുടുംബത്തിൽപ്പെട്ട മോളി ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.