നാരങ്ങാനത്ത് ജലവിതരണം നിലച്ചിട്ട് രണ്ടാഴ്ച

നാരങ്ങാനം: കുടിവെള്ളക്ഷാമം രൂക്ഷമായ നാരങ്ങാനത്ത് പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നിലച്ച്​ രണ്ടാഴ്ചയായി. നാരങ്ങാനം-ചെറുകോൽ ശുദ്ധജല വിതരണ പദ്ധതിയിലൂടെ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ ജലവിതരണമാണ് നിലച്ചിരിക്കുന്നത്. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ 10, 12 വാർഡുകളിൽ ഈ പദ്ധതിയിലൂടെയുള്ള പൈപ്പ് ലൈനാണ്​ ഏക ആശ്രയം. ആലുങ്കൽ-നെല്ലിക്കാലാ റോഡിന്‍റെ നവീകരണ പ്രവർത്തനത്തിനിടയിൽ കേടുപാട് സംഭവിച്ച പൈപ് ലൈനുകൾ ഒന്നും നന്നാക്കിയിട്ടില്ല. സ്വകാര്യ വാഹനങ്ങളിൽ അമിത നിരക്കിൽ വെള്ളമിറക്കി ഉപയോഗിക്കുകയാണ് നാട്ടുകാർ. നിരന്നകാലാ, മഹാണിമല, മാടുമേച്ചിൽ, ചെറുകുന്നം ഭാഗങ്ങളിൽ വെള്ളമെത്തിയിട്ട് മാസത്തോളമായി. അടിയന്തരമായി പൈപ്പ് ലൈനുകൾ നന്നാക്കി വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.