'കടുത്ത ശിക്ഷണ നടപടി അനാവശ്യ മാർക്ക് ദാനത്തിന് വഴിവെക്കും'

ptl th 1 പത്തനംതിട്ട: ഹയർ സെക്കൻഡറിയിൽ പരിഷ്​കരിച്ച മാനുവൽപ്രകാരം ശിക്ഷണ നടപടികൾ കടുപ്പിച്ചിരിക്കുന്നത് അനാവശ്യ മാർക്ക് ദാനത്തിന് കാരണമാകുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കൗൺസിൽ കുറ്റപ്പെടുത്തി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷ വിഷയങ്ങൾക്ക് ഒരാൾ നോക്കുന്ന പേപ്പറിലെ ഏതെങ്കിലും 10 ചോദ്യങ്ങൾക്ക് അരമാർക്ക് വീതം കുടുതൽ മറ്റൊരാൾ നോക്കുമ്പോൾ ഉണ്ടായാൽപോലും മൊത്തത്തിൽ അഞ്ച് മാർക്കിന്‍റെ വ്യതിയാനമുണ്ടാകാം. വസ്തുതകൾക്കുനേരെ കണ്ണടച്ച് പുനർമൂല്യനിർണയത്തിലുണ്ടാകുന്ന തുച്ഛമായ മാർക്ക് വ്യതിയാനങ്ങൾക്ക് പോലും അധ്യാപകർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിൽനിന്ന് രക്ഷപ്പെടാൻ ആദ്യ മൂല്യനിർണയം നടത്തുന്നയാൾ മാർക്ക് വാരിക്കോരി നൽകേണ്ടിവരും. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ അധ്യാപകരെ കടുത്ത സമ്മർദത്തിലാക്കുന്ന ശിക്ഷണ നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത് അക്കാദമിക് ഗുണനിലവാരം തകർക്കുമെന്നും പരീക്ഷകളുടെ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്നും എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡന്റ്‌ ജിജി എം. സ്‌കറിയ, സെക്രട്ടറി പി. ചാന്ദിനി, ട്രഷറർ ബെനു ഐപ്പ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.